തളിപ്പറമ്പ്: മൂന്ന് മാസം പ്രായമായ കുഞ്ഞിനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊക്കുണ്ടിലെ ജാബിറിന്റെയും മുബഷിറയുടെയും മകന്‍ ആമിസ് അലന്‍ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ കുറുമാത്തൂരിലാണ് സംഭവം. കുളിമുറിയില്‍ നിന്ന് കുളിപ്പിക്കുന്നതിനിടെ മാതാവിന്റെ കയ്യില്‍ നിന്നും കിണറില്‍ വീണതെന്നാണ് വീട്ടുകാര്‍ നല്‍കിയ മൊഴി. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുഞ്ഞിനെ പുറത്തെടുത്തു. ആംബുലന്‍സില്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. അതേ സമയം കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. സഫ ഫാത്തിമ, അല്‍ത്താഫ്, അമന്‍ എന്നിവര്‍ സഹോദരങ്ങളാണ്.







