തൃശൂര്‍: 2024 ലെ സംസ്ഥാന സിനിമാ അവാര്‍ഡ് പ്രഖ്യാപിച്ചു. തൃശൂരില്‍ വച്ച് നടന്ന ചടങ്ങില്‍ സാസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഫെമിനിച്ചി ഫാത്തിമയിലെ അഭിനയത്തിന് ഷംല ഹംസയെ നടിയായി തെരഞ്ഞടുത്തു. മഞ്ഞുമ്മല്‍ബോയ്‌സ് മികച്ച ചിത്രമായി തെരഞ്ഞെടുത്തു. മികച്ച സംവിധായകനുള്ള പുരസ്‌കാരം ചിദംബരത്തിന് ലഭിച്ചു. മികച്ച ജനപ്രിയ ചിത്രമായി പ്രേമലു തെരഞ്ഞെടുത്തു. പാരഡൈസ് എന്ന ചിത്രത്തിന് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. മികച്ച സിനിമക്കുള്ള രണ്ടാമത് പുരസ്‌കാരം ഫെമിനിച്ചി ഫാത്തിമ തെരഞ്ഞെടുത്തു. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രം സംവിധാനം ചെയ്ത ഫാസില്‍ മുഹമ്മദിന് ലഭിച്ചു. മികച്ച തിരക്കഥാകൃത്തായി ചിദംബരത്തെ തെരഞ്ഞെടുത്തു(മഞ്ഞുമ്മല്‍ബോയ്‌സ്).
ഗാന രചയിതാവ്: വേടന്‍
സംഗീത സംവിധയകന്‍: സുഷിന്‍ ശ്യാം
പിന്നണിഗായകന്‍: കെഎസ് ഹരിശങ്കര്‍(പ്രിയ…എആര്‍എം)
പിന്നണിഗായിക: സെബ ടോമി
കലാസംവിധായകന്‍: അജയന്‍ ചാലിശേരി
ഡബ്ബിങ് ആര്‍ടിസ്റ്റ്: സയനോര ഫിലിപ്പ്(ബാറോസ്)
മേക്കപ്പ് ആര്‍ടിസ്റ്റ്: റോണക്‌സ് സേവ്യര്‍.
സിനിമാ ഗ്രന്ഥം: പെണ്‍പാട്ട് താരകള്‍(സിഎസ് മീനാക്ഷി)
ചലചിത്ര ലേഖനം: ഡോ.വല്‍സന്‍ വാതുശേരി.







