കണ്ണൂര്‍: പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തിരയില്‍പ്പെട്ടു. മൂന്നുപേര്‍ മരിച്ചു. അഫ്‌സാന്‍, റഹാനുദ്ദീന്‍, അഫ്‌റാസ് എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളാണിവര്‍. ഞായറാഴ്ച രാവിലെയാണ് സംഭവം. കര്‍ണാടക സ്വദേശികളായ എട്ടുപേരടങ്ങുന്ന സംഘം പയ്യാമ്പലത്തെ റിസോര്‍ട്ടില്‍ താമസിച്ചുവരികയായിരുന്നു. ഇവരെല്ലാം ബെംഗളൂരുവില്‍ നിന്നെത്തിയവരാണ്. ഞായറാഴ്ച രാവിലെ എല്ലാവരും കടലില്‍ കുളിക്കാനിറങ്ങി. അതിനിടെ മൂന്നുപേര്‍ തിരയില്‍പെട്ടു. രണ്ടുപേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൂന്നാമത്തെ ആളെ മരിച്ച നിലയില്‍ പിന്നീട് കണ്ടെത്തി. സാധാരണയായി ആരും കുളിക്കാനിറങ്ങാത്ത ഭാഗത്താണ് കര്‍ണാടക സ്വദേശികള്‍ കടലിലിറങ്ങിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.







