ആലപ്പുഴ: നാടന്‍പാട്ട് കലാകാരനും കാഥികനുമായിരുന്ന എന്‍വികെ അറവുകാടിന്റെ സ്മരണക്കായി സ്റ്റേജ് ഇന്ത്യ എന്റര്‍ടൈന്‍മെന്റ് ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ തുമ്പപ്പൂ പ്രതിഭാ പുരസ്‌കാരത്തിന്റെ ഭാഗമായി നടന്ന സംസ്ഥാനതല ഹ്രസ്വ ചിത്രോത്സവത്തില്‍ മികച്ച ബാലനടനുള്ള പുരസ്‌കാരം ശ്രീഹരി സജിത്ത് ഏറ്റുവാങ്ങി. പനയാല്‍, കാനത്തിലെ സജിത്ത് ആലക്കോടന്‍-രമ്യ ദമ്പതികളുടെ മകനാണ്. കാസര്‍കോട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നിര്‍മ്മിച്ച ‘പൊരുത്’ എന്ന കാസര്‍കോടന്‍ ചിത്രത്തിലെ അഭിനയ മികവിനാണ് പുരസ്‌കാരം. സുഭാഷ് വനശ്രീയുടെ രചനയില്‍ വിനു നാരായണന്‍ ആണ് പൊരുത് സംവിധാനം ചെയ്തത്. മികച്ച സിനിമ, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച ഛായാഗ്രഹണം എന്നിവക്കുള്ള അവാര്‍ഡുകളും പൊരുത് നേടി.
അമ്പലപ്പുഴയില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ വിനയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ചലച്ചിത്ര താരം ശങ്കര്‍, ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.







