ശ്രീകണ്ഠാപുരം: റബ്ബര്‍ ടാപ്പിങ്ങിനിടെ പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. കുറുമാത്തൂര്‍ സ്വദേശിയും ചുഴലി പൊള്ളയാട് താമസക്കാരനുമായ കൊവ്വല്‍ പുതിയപുരയില്‍ മുഹമ്മദ് കുഞ്ഞി(68) ആണ് മരിച്ചത്. ഈമാസം എട്ടിന് വൈകീട്ട് 4.30 ഓടെ ചുഴലിയിലെ റബ്ബര്‍ തോട്ടത്തില്‍ വെച്ചാണ് അണലിയുടെ കടിയേറ്റത്. തളിപ്പറമ്പ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിഷം ശരീരത്തില്‍ വ്യാപിച്ചതിനെത്തുടര്‍ന്ന് ഇരുകാലുകളും കൈകളും മുറിച്ചുമാറ്റിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ബുധനാഴ്ച രാത്രിയിലാണ് മരണം സംഭവിച്ചത്. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ചുഴലി ശാഖ ജോ.സെക്രട്ടറിയായ മുഹമ്മദ് കുഞ്ഞി സജീവ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കൂടിയാണ്. ഭാര്യ: ഹവ്വമ്മ. മക്കള്‍: സുമയ്യ, സമീറ, സമീര്‍. മരുമക്കള്‍: അഷ്റഫ്, ഫൈറൂസ (ഇരുവരും തളിപ്പറമ്പ്), റസാഖ് (ഇരിക്കൂര്‍, മണ്ണൂര്‍).







