കാറഡുക്കയില്‍ ഹരിത കര്‍മ്മസേന സൂപ്പര്‍; വസ്ത്രങ്ങള്‍ തരം തിരിക്കുന്നതിനിടയില്‍ ലഭിച്ച 5000 രൂപ ഉടമസ്ഥന്റ വീട്ടിലെത്തി തിരിച്ചേല്‍പ്പിച്ചു

കാസര്‍കോട്: വീടുകളില്‍ നിന്നു ശേഖരിച്ച പഴയ വസ്ത്രങ്ങള്‍ തരം തിരിക്കുന്നതിനിടെ ലഭിച്ച 5000 രൂപ ഉടമസ്ഥന് തിരികെ നല്‍കി ഹരിത കര്‍മ്മ സേന മാതൃകയായി. കാറഡുക്ക പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് സംഭവം. പ്ലാസ്റ്റിക്, തുണി അവശിഷ്ടങ്ങള്‍ വേര്‍തിരിക്കുന്നതിനിടെ ഹരിത കര്‍മ്മ സേനയിലെ താരയ്ക്കാണ് 5000 രൂപ ലഭിച്ചത്. മല്ലവാറിലെ ആനന്ദ് ഭട്ടിന്റെ വീട്ടില്‍ നിന്ന് ലഭിച്ച പഴയ വസ്ത്രങ്ങള്‍ക്കകത്താണ് പണം ഉണ്ടായിരുന്നത്. താര ഉടന്‍ തന്നെ ആനന്ദ് ഭട്ടിന്റെ വീട്ടിലെത്തി പണം തിരികെ നല്‍കി മാതൃകയാവുകയായിരുന്നു. താരയെ പഞ്ചായത്ത് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണ അഭിനന്ദിച്ചു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Abdul Kader

A big salute madam. 🙏

RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page