പാല്‍ച്ചുരം റോഡില്‍ ലോറി 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, അപകടത്തില്‍പെട്ടത് കേബിളുമായി കാസര്‍കോട്ടേയ്ക്ക് പോവുകയായിരുന്ന ലോറി

കല്‍പറ്റ: വയനാട് പാല്‍ച്ചുരം റോഡില്‍ നാഷണല്‍ പെര്‍മിറ്റ് ലോറി 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശിയും ലോറി ഡ്രൈവറുമായ സെന്തില്‍കുമാര്‍ (54) ആണ് മരിച്ചത്. ലോറിയിലെ സഹയാത്രികന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. കമ്പിയുടെ കേബിളുമായി കാസര്‍കോട്ടേയ്ക്ക് പോവുകയായിരുന്ന ലോറി ഞായറാഴ്ച ദിവസം രാത്രി 11.30 ഓടെയാണ് നിയന്ത്രണം വിട്ട് 100 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. ലോറി കൊക്കയിലേക്ക് മറിയുന്നതിനിടെ സഹായി പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് എത്തിയ മാനന്തവാടി അഗ്നിരക്ഷാ സേന, പൊലീസ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഡ്രൈവറായ സെന്തില്‍കുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page