കാസര്‍കോട്: ഭക്ഷണം കഴിച്ച് വിശ്രമിക്കുകയായിരുന്ന മുന്‍ വില്ലേജ് ഓഫീസര്‍ ബേള, ദര്‍ബ്ബത്തടുക്കയിലെ ഡി. കൃഷ്ണ (77)അന്തരിച്ചു. ഞായറാഴ്ച രാത്രിയാണ് ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കുംബഡാജെ, ബാഡൂര്‍, ബദിയഡുക്ക, നീര്‍ച്ചാല്‍, കാസര്‍കോട് വില്ലേജ് ഓഫീസുകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സര്‍വ്വീസില്‍ നിന്നു വിരമിച്ച ശേഷം സാമൂഹ്യ- സാംസ്‌ക്കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. ഭാര്യ: പരേതയായ രത്‌ന. മക്കള്‍: അശാകിരണ്‍, അശ്വിന്‍ രാജ് (ശാസ്ത്രജ്ഞന്‍, എം ഇ ടി പൂന), ഉഷാകിരണ്‍. മരുമക്കള്‍: ഗോപാലകൃഷ്ണന്‍, രീപ.







