ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പോക്‌സോ കേസ് പ്രതിയെ പൊലീസ് സമർത്ഥമായി പിടികൂടി

കാസർകോട്: 2023 ൽ ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിൽ 11 വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു വെന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പൊലീസ് അതി സമർത്ഥമായി അറസ്റ്റ് ചെയ്തു. കാസർകോട്, പനയാൽ, മൈലാട്ടി കൂട്ടുപുന്ന സ്വദേശി മധുസൂദനൻ നായരെ ( 62) യാണ് പൊലീസ് പിടികൂടിയത്. കാഞ്ഞങ്ങാട് ഫാസ്റ്റ് ട്രാക്ക് കോടതി ഇയാൾക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ചീമേനി പോലീസും സ്പെഷ്യൽ സ്‌ക്വാഡും ചേർന്ന് ഇയാളെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി ശേഖരിക്കുകയും പ്രതി ഒളിവിൽ കഴിയുന്ന സ്ഥലം കണ്ടെത്തുകയും സമർത്ഥമായി പിടികൂടുകയുമായിരുന്നു. 2 വർഷമായി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ജില്ലാ പോലീസ് മേധാവി ബി വി വിജയ ഭരത് റെഡ്‌ഡിയുടെ നിർദ്ദേശപ്രകാരം എഎസ്ഐ ശിവകുമാർ ചീമേനി പോലീസ് സ്റ്റേഷനിലെ അജിത്‌ കെ.വി എന്നിവർ ചേർന്നു പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി ആക്രമിച്ചു; അരലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി, കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page