ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിയാക്കിയെന്ന കേസില്‍ 23 കാരന്‍ പിടിയിലായി. ഹരിപ്പാട് താമക്കാക്കലിലെ യുവാവാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. ഫോണ്‍വിളിച്ചപ്പോള്‍ എടുക്കത്തതിനെ തുടര്‍ന്ന് അഞ്ചു മാസം ഗര്‍ഭിണിയായ പതിനേഴുകാരി അന്വേഷിച്ച് കാമുകന്റെ വീട്ടില്‍ എത്തിയിരുന്നു. അമ്പരന്ന വീട്ടുകാര്‍ ഹരിപ്പാട് പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ എത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തതോടെയാണ് പീഡനം പുറത്തായത്. 2023 ല്‍ സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലാവുകയായിരുന്നു.
തുടര്‍ന്ന് ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി ആലപ്പുഴ ടൗണിലെ ഒരു ലോഡ്ജില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും പെണ്‍കുട്ടി മൊഴിനല്‍കി. ബംഗളൂരുവില്‍ പഠനത്തിന് പോയപ്പോള്‍ അവിടെയെത്തിയും പീഡനം തുടര്‍ന്നു. പോക്‌സോ, പട്ടിക ജാതി അതിക്രമം തടയല്‍ നിയമം എന്നിവ പ്രകാരം യുവാവിനെതിരെ പൊലീസ് കേസെടുത്തു.







