അടൂര്‍: കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ മര്‍ദിച്ച കേസില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അടൂര്‍ സ്വദേശിയാണ് കസ്റ്റഡിയിലായ ഭര്‍ത്താവ്. ഇവര്‍ അഞ്ചുവര്‍ഷം മുമ്പ് ഒളിച്ചോടിയാണ് വിവാഹിതരായത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച്, ഇവരുടെ വിവാഹത്തിന് സഹായിച്ച യുവാവിനൊപ്പം ഒളിച്ചോടിയത്. അഞ്ചു വര്‍ഷം നീണ്ട ദാമ്പത്യത്തിന് ശേഷമായിരുന്നു ഇത്. യുവതിയെ കാണാനില്ലെന്ന് ഭര്‍ത്താവിന്റെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെയും ആണ്‍സുഹൃത്തിനെയും കണ്ടെത്തുകയായിരുന്നു. ഇതറിഞ്ഞ് വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടിലെത്തുകയും ചെയ്തു. വെള്ളിയാഴ്ച യുവതിയുടെയും ആണ്‍സുഹൃത്തിന്റെയും മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് ഭര്‍ത്താവ് യുവതിയെ മര്‍ദിച്ചത്. മര്‍ദനത്തിനിടെ താഴെ വീണ യുവതിയുടെ തലയ്ക്ക് പരിക്കേറ്റു. സംഭവസ്ഥലത്ത് വെച്ച് തന്നെ പൊലീസ് ഭര്‍ത്താവിനെ പിടികൂടി കസ്റ്റഡിയിലെടുത്തു.







