തിരുവനന്തപുരം: സാമ്പത്തീക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സര്‍ക്കാരിന് പിഎം ശ്രീ വിദ്യാഭ്യാസ പദ്ധതിയില്‍ ഒപ്പിട്ടതുകൊണ്ട് 1476 കോടി രൂപ കിട്ടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പിഎംശ്രീ പദ്ധതിയില്‍ കേരളം ചേര്‍ന്നത് സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഇതുസംബന്ധിച്ച് തിരുവനന്തപുരത്ത് ചേര്‍ന്ന പത്രസമ്മേളനത്തില്‍ പണമില്ലാത്തതുകൊണ്ട് ജീവനക്കാര്‍ക്ക് നല്‍കേണ്ട പല ആനുകൂല്യങ്ങളും മുടങ്ങി. സംസ്ഥാനത്ത് 40 ലക്ഷം കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിച്ചു. കേന്ദ്രഫണ്ട് ഏതെങ്കിലും പാര്‍ടിയുടെ ഔദാര്യമല്ലെന്ന് മന്ത്രി തുടര്‍ന്ന് പറഞ്ഞു. പിഎംശ്രീ പദ്ധതിയുടെ ഭാഗമായി ഒരു നടപടിയും സംസ്ഥാനത്ത് ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ഫണ്ട് വാങ്ങി കൃഷിവകുപ്പും ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പല ഫണ്ടുകളും കൈപ്പറ്റിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പിഎംശ്രീ വിദ്യാഭ്യാസ പദ്ധതിക്ക് ഈ പേര് നല്‍കിയിരിക്കുന്നത് സാങ്കേതികം മാത്രമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കുട്ടികളുടെ ഭാവി താറുമാറാക്കിക്കൊണ്ട് ഒരു സമ്മര്‍ദ്ദത്തിനും സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മന്ത്രി ശിവന്‍ കുട്ടി മുന്നറിയിച്ചു.







