കാസര്‍കോട് തീവ്ര മഴയ്ക്ക് സാധ്യത, 4 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കാസര്‍കോട് ഉള്‍പ്പെടെ സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ വ്യാഴാഴ്ച തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിച്ചു. കാസര്‍കോടിന് പുറമെ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകള്‍ക്ക് പുറമെ മലപ്പുറം ജില്ലയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് തൃശൂര്‍, എറണാകുളം, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കുകിഴക്കന്‍ അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം പ്രകടമായതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുണ്ടംകുഴിയിലെ ജി.ബി.ജി തട്ടിപ്പ് : നേരറിയാന്‍ സി ബി ഐ വരുന്നു; ആഭ്യന്തര മന്ത്രിയെ കണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ, തട്ടിപ്പ് വഴി കൈക്കലാക്കിയത് 500 കോടിയിലധികം രൂപ, കേസ് സിബിഐ അന്വേഷിക്കണമെന്ന് മൂന്നു വർഷം മുമ്പ് പൊലീസ് റിപ്പോർട്ട് നൽകിയിട്ടും നടപടി ഉണ്ടായില്ല
Scroll to top

You cannot copy content of this page