തണ്ടപ്പേരിനായി വില്ലേജ് ഓഫീസില്‍ കയറിയിറങ്ങിയത് 6 മാസം; മനംനൊന്ത് കര്‍ഷകന്‍ ജീവനൊടുക്കി

പാലക്കാട്: അട്ടപ്പാടിയില്‍ കര്‍ഷകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അട്ടപ്പാടി കാവുണ്ടിക്കല്‍ ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമി (72) ആണ് മരിച്ചത്. കൃഷി സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വില്ലേജ് ഓഫീസില്‍ നിന്നും തണ്ടപ്പേര് കിട്ടാത്തതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ 6 മാസമായി തണ്ടപ്പേരിനായി വില്ലേജില്‍ കയറി ഇറങ്ങുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. അതേസമയം, സംഭവത്തില്‍ കാലതാമസമുണ്ടായിട്ടില്ലെന്നും, സാങ്കേതിക പ്രശ്‌നങ്ങള്‍ നീക്കാനായി നടപടികള്‍ തുടരുകയാണെന്നുമാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരം മണ്ഡലം ലീഗ് ഭാരവാഹികൾ കൂട്ടത്തോടെ സ്ഥാനാർത്ഥികൾ; പാർട്ടി ഭാരവും ജനപ്രതിനിധി ഭാരവും അവരെങ്ങനെ താങ്ങുമെന്ന് അണികൾ ; മണ്ഡലം കമ്മിറ്റി ഉടൻ പിരിച്ചു വിടണമെന്നും ആവശ്യം
കാരുണ്യ ചികിത്സാ സൗകര്യം പ്രതിസന്ധിയില്‍; കരുണതേടി പ്ലക്കാര്‍ഡുകളുമായി കളക്ട്‌റേറ്റിലെത്തിയ വൃക്ക രോഗികള്‍ക്ക് കളക്ടറുടെ ഉറപ്പ്; ജില്ലയില്‍ ഡയാലിസിസ് മുടങ്ങില്ല: ആരും ഉത്കണ്ഠപ്പെടേണ്ടതില്ല

You cannot copy content of this page