കുറ്റിപ്പുറത്ത് ദേശീയ പാതയിൽ വാഹനാപകടം; ഓട്ടോയിൽ സഞ്ചരിച്ച രണ്ട് പേർക്ക് ദാരുണാന്ത്യം, അപകടം ഇന്ന് പുലർച്ചെ

മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു പേര്‍ മരിച്ചു. ഓട്ടോയിൽ സഞ്ചരിച്ച എടച്ചലം സ്വദേശി റസാഖ് പാണ്ടികശാല സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്.
കുറ്റിപ്പുറത്തിന് സമീപം പെരുമ്പറമ്പിൽ ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഓട്ടോയും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഓട്ടോറിക്ഷയിലിടിച്ചശേഷം നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയായിരുന്നു.
​അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റസാഖിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ കുറ്റിപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ​ഗുരുതര പരിക്ക് പറ്റിയ ശ്യാമിനെ ആദ്യം വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് നില വഷളായതിനെ തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശ്യാമിന്റെ മൃതദേഹം കോട്ടക്കലിലെ മിംസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
കാറിൽ ഉണ്ടായിരുന്ന യാത്രക്കാരെ നിസ്സാര പരിക്കുകളോടെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. രാത്രിയിലടക്കം പ്രദേശത്ത് മഴ പെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page