ലവ് ഓഫ് ക്രൈസ്റ്റ് സി എസ് ഐ സഭാ വിളവെടുപ്പ് മഹോത്സവം: അനുഗ്രഹവും സൗഹൃദവും പങ്കുവെച്ച് സഭാoഗങ്ങൾ

പി പി ചെറിയാൻ

ഡാളസ്(ടെക്സാസ്): ലവ് ഒഫ് ക്രൈസ്റ്റ് സി എസ് ഐ സഭ വാർഷിക വിളവെടുപ്പ് മഹോത്സവം ഭക്തിനിർഭരവും ആവേശോജ്വലമായി ആഘോഷിച്ചു. ദൈവം നൽകിയ നിർലോഭമായ അനുഗ്രഹങ്ങൾക്കുള്ള നന്ദി പ്രകടനത്തിന്റെയും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശം ആഘോഷം സമൂഹത്തിനു പകർന്നു. റവ. ഷെർവിൻ ദോസ് പ്രാർത്ഥന നടത്തി.

വൈവിധ്യമാർന്ന ഭക്ഷണ സ്റ്റാളുകൾ ആഘോഷത്തിന്റെ പ്രധാന ആകർഷകമായിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി ഫെയ്‌സ് പെയിന്റിംഗ്, ഗെയിംസ്, വിനോദങ്ങൾ തുടങ്ങിയവയുമുണ്ടായിരുന്നു. ലേലം പരിപാടി ആഘോഷത്തിനു ആവേശം വർദ്ധിപ്പിച്ചു. റവ. ഡോ.മാധവ റാവ് പാസ്റ്ററുടെ സാന്നിധ്യം ലേലത്തിലുണ്ടായിരുന്നുഅനുഗ്രഹം, സൗഹൃദം, സമൃദ്ധി പങ്കുവെക്കൽ എന്നിവ വിളവെടുപ്പ് മഹോത്സവത്തിൽ സമ്മേളിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരം മണ്ഡലം ലീഗ് ഭാരവാഹികൾ കൂട്ടത്തോടെ സ്ഥാനാർത്ഥികൾ; പാർട്ടി ഭാരവും ജനപ്രതിനിധി ഭാരവും അവരെങ്ങനെ താങ്ങുമെന്ന് അണികൾ ; മണ്ഡലം കമ്മിറ്റി ഉടൻ പിരിച്ചു വിടണമെന്നും ആവശ്യം
കാരുണ്യ ചികിത്സാ സൗകര്യം പ്രതിസന്ധിയില്‍; കരുണതേടി പ്ലക്കാര്‍ഡുകളുമായി കളക്ട്‌റേറ്റിലെത്തിയ വൃക്ക രോഗികള്‍ക്ക് കളക്ടറുടെ ഉറപ്പ്; ജില്ലയില്‍ ഡയാലിസിസ് മുടങ്ങില്ല: ആരും ഉത്കണ്ഠപ്പെടേണ്ടതില്ല

You cannot copy content of this page