പാലക്കാട് പതിനാലുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപികക്കെതിരെ ആരോപണം; സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും ഭീഷണിപ്പെടുത്തിയെന്ന് കുടുംബം, കെ.എസ്.യു സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി

പാലക്കാട്: പല്ലന്‍ചാത്തൂരില്‍ പതിനാലുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപകിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അര്‍ജുനാണ് ജീവനൊടുക്കിയത്. ക്ലാസിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു. കുഴല്‍മന്ദം പൊലീസില്‍ പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു. എന്നാല്‍ സ്‌കൂള്‍ ഈ ആരോപണം അധ്യാപിക നിഷേധിച്ചു. കഴിഞ്ഞ ദിവസം രാത്രി വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ അര്‍ജുനെ കണ്ടെത്തുകയായിരുന്നു. സ്‌കൂള്‍ യൂണിഫോം പോലും മാറ്റാതെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മരണത്തില്‍ അധ്യാപിക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് വ്യാഴാഴ്ച രാവിലെ മാര്‍ച്ച് നടത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page