കാസര്‍കോട്: ഷിരിബാഗിലു, മായിപ്പാടി, തൈവളപ്പില്‍ നബിദിനാഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച പച്ചക്കൊടി പിഴുതെടുത്ത് കത്തിക്കുകയും ഭീഷണിപ്പെടുത്തിയതായും പരാതി. തൈവളപ്പിലെ അബ്ദുള്ളയുടെ പരാതി പ്രകാരം ഷിരിബാഗിലുവിലെ നവീന്‍ കുമാറിനെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു.
സെപ്തംബര്‍ 21ന് തൈവളപ്പില്‍ നബിദിനത്തോട് അനുബന്ധിച്ച് സ്ഥാപിച്ച പച്ചക്കൊടി സ്ഥലത്ത് ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ നശിപ്പിക്കുകയും പരാതിക്കാരനെയും കൂടെ ഉണ്ടായിരുന്നവരെയും ഭീഷണിപ്പെടുത്തിയെന്നും ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.








