ഹൂസ്റ്റൺ, ഷുഗർ ലാൻഡിൽ മൂന്ന് വെടിവെപ്പ് : നാലു മരണം

പി പി ചെറിയാൻ

ഹൂസ്റ്റൺ :ഹൂസ്റ്റൺ നഗരത്തിനും ഷുഗർ ലാൻഡിനും ഇടയിൽ നടന്ന മൂന്ന് വ്യത്യസ്ത വെടിവെപ്പുകളിൽ നാല് പേർ കൊല്ലപ്പെട്ടു. പ്രതി പിന്നീട് ആത്മഹത്യ ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു.

വെടിവെപ്പുകളുടെ തുടക്കം ശുഗർ ലാൻഡിലെ റോഡ് റേജിലായിരുന്നു. ഡയറി ആഷ്‌ഫോർഡിലുണ്ടായ വെടിവെപ്പിൽ സ്ത്രീക്ക് വെടിയേറ്റു, പിന്നീട് ആശുപത്രിയിൽ മരിച്ചു.

അടുത്തൊരു മണിക്കൂറിനുള്ളിൽ ഹൂസ്റ്റണിലെ ഫോൺഡ്രൻ റോഡിൽ രണ്ടാമത്തെ വെടിവെപ്പുണ്ടായി. മെക്കാനിക്കുമായുള്ള തർക്കം വെടിവെപ്പിലേക്ക് കലാശിക്കുകയായിരുന്നെന്നു പറയുന്നു. ഒരു സാക്ഷിയും കൊല്ലപ്പെട്ടു.

മൂന്നാമത്തെ സംഭവം ക്രീക്ബെൻഡ് റോഡിലായിരുന്നു, അവിടെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ പൊലീസ് കണ്ടെത്തുകയായിരുന്നു.

പ്രതിസഞ്ചരിച്ച ഫോർഡ് എസ്കേപ്പ് എല്ലാ വെടിവെപ്പ് സ്ഥലങ്ങളിലും കണ്ടെത്തിയതായും, കേസുകൾ തമ്മിൽ ബന്ധമുണ്ടാകാമെന്നും പൊലീസും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page