കാര്‍ റോഡിനു കുറുകെ ഇട്ടു ബൈക്ക് തടഞ്ഞ് നിര്‍ത്തി യുവമോര്‍ച്ച നേതാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് യുവമോര്‍ച്ച കൊപ്പള ജില്ലാ പ്രസിഡണ്ട്
ബംഗ്‌ളൂരു: കാര്‍ റോഡിനു കുറുകെ ഇട്ട് ബൈക്ക് തടഞ്ഞു നിര്‍ത്തി യുവമോര്‍ച്ചാ നേതാവിനെ വെട്ടിക്കൊന്നു. നോര്‍ത്ത് കര്‍ണ്ണാടകയിലെ കൊപ്പള ജില്ലാ പ്രസിഡണ്ട് വെങ്കിടേഷി (31)നെയാണ് വെട്ടിക്കൊന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ച ശേഷം ബൈക്കില്‍ വീട്ടിലേയ്ക്ക് പോവുകയായിരുന്നു വെങ്കിടേഷ്. അല്‍പ്പദൂരം പിന്നിട്ടപ്പോള്‍ പിന്തുടര്‍ന്ന് എത്തിയ കാര്‍ ബൈക്കിനെ മറികടന്നു. തുടര്‍ന്ന് കാര്‍ റോഡിനു കുറുകെയിട്ട് ബൈക്ക് നിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അക്രമികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.