വാഹനാപകടത്തില്‍ പരിക്കേറ്റ ഇലക്ട്രീഷ്യന്‍ കാടകം, കൊട്ടംകുഴിയിലെ അശോകന്‍ മരണത്തിനു കീഴടങ്ങി; പൊലിഞ്ഞത് മികച്ച കായിക താരം

കാസര്‍കോട്: ബൈക്കില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇലക്ട്രീഷ്യന്‍ മരിച്ചു. കാടകം, കൊട്ടംകുഴിയിലെ ഇലക്ട്രീഷ്യന്‍ കെ അശോകന്‍ (55)ആണ് വ്യാഴാഴ്ച രാവിലെ മരണപ്പെട്ടത്. മൂന്നാഴ്ച മുമ്പ് സൗത്ത് പൊയ്‌നാച്ചിക്ക് സമീപത്തായിരുന്നു അപകടം. അശോകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിക്കുകയായിരുന്നു. അരക്കെട്ടു മുതല്‍ ഒരു കാല്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. കാല്‍ പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനായി ഇതിനകം മൂന്നിലേറെ ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. ജോലിയുടെ സൗകര്യാര്‍ത്ഥം അശോകനും ഭാര്യ തങ്കമണിയും മൂന്നു മക്കളും മൈലാട്ടിയിലെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. അറിയപ്പെടുന്ന വോളിബോള്‍, ഫുട്‌ബോള്‍ താരം കൂടിയാണ് അശോകന്‍. സഹോദരങ്ങള്‍: റിട്ട. എസ് ഐ കെ ബാലകൃഷ്ണന്‍, പരേതനായ സുധാകരന്‍, പ്രഭാകരന്‍, സരസ്വതി, നളിനി, ഉഷ, പ്രസന്ന, അനിത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page