കോൺഗ്രസ്‌ നേതാവ് ഐത്തപ്പ ചെന്നഗുളി അന്തരിച്ചു

ബദിയടുക്ക : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ബദിയടുക്ക പഞ്ചായത്ത് പട്ടിക ജാതി സര്‍വ്വീസ് സഹകരണ സംഘം മുന്‍ പ്രസിഡണ്ടുമായ ഐത്തപ്പ ചെന്നഗുളി(76) അന്തരിച്ചു.
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കാസര്‍കോട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതിയിആയിരുന്നു അന്ത്യം. കാസര്‍കോട് ജനറല്‍ ആസ്പത്രി, ബദിയടുക്ക പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങി വിവിധ ആസ്പത്രികളില്‍ സ്റ്റാഫ് നഴ്സായി സേവനം അനുഷ്ഠിച്ചിരുന്നു. കാസര്‍കോട് ജില്ലാ ദളിത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി , ബദിയടുക്ക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.സാമൂഹ്യ സംസ്കാരിക പ്രവര്‍ത്തനങ്ങളിഉം സജീവ മായിരുന്നു. ഭാര്യ: പരേതയായ സുന്ദരി. മക്കള്‍: ശീല, രശ്മി, ആശലത, ശില്‍പ, പരേതനായ അഭിലാഷ്. മരുമക്കള്‍: ജനാര്‍ദ്ദന, മധു, ശൈജു, വിജയ്. സഹോദരങ്ങള്‍: ചോമാറു, സുശീല ,പരേതനായ ചോമ. നിര്യാണത്തില്‍ ബദിയടുക്ക പഞ്ചായത്ത് പട്ടിക ജാതി സര്‍വ്വീസ് സഹകരണ സംഘം ജീവനക്കാരും ഭരണ സമിതി അംഗങ്ങളും അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page