നീലേശ്വരം നഗരത്തിൽ ഭീതി പരത്തിയ പേപ്പട്ടി 9 പേരെ കടിച്ചു, പട്ടിയെ നാട്ടുകാർ തല്ലിക്കൊന്നു

കാസർകോട്: നീലേശ്വരം നഗരത്തിൽ ഒരു ദിവസം മുഴുവൻ ഭീതി പരത്തിയ പേപ്പട്ടി വഴിയാത്രക്കാരായ 9 പേരെ കടിച്ചു. ഒടുവിൽ നാട്ടുകാർ പട്ടിയെ തല്ലിക്കൊന്നു. കോടതി ജീവനക്കാരി പേരോലിലെ സുധ, പള്ളിക്കരയിലെ കിഴക്കേ വീട്ടിൽ ബീന, പയ്യന്നൂർ വെള്ളൂരിലെ സവിത എന്നിവർ അടക്കം 9 പേരെയാണ് ബുധനാഴ്ച രാവിലെ നായ കടിച്ചത്. വൈകുന്നേരം റെയിൽവേ മേൽപ്പാലത്തിനു സമീപത്ത് വെച്ച് ആശുപത്രി ജീവനക്കാരി പി ശ്രീജയെയും കടിച്ചു. കടിയേറ്റവർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇതേ നായ പ്രദേശങ്ങളിലെ മറ്റു തെരുവ് നായ്ക്കളെ കടിച്ചതിനാൽ നീലേശ്വരം ഗവ. മൃഗാശുപത്രിയിലെ ഡോ. പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ സംഘം എത്തി കടിയേറ്റ തെരുവ് നായകൾക്ക് വാക്സിൻ നൽകി. വൈകീട്ട് പേ ബാധിച്ച നായയെ നാട്ടുകാർ തല്ലിക്കൊന്നു. നീലേശ്വരം നഗരസഭയുടെ പല ഭാഗത്തും ഇപ്പോൾ തെരുവുനായ ശല്യം രൂക്ഷമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാമഞ്ചൂർ ദേശീയ പാതയിൽ പരിശോധനയ്ക്കായി നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്കു പിന്നില്‍ ബൈക്കിടിച്ച് അപകടം; പരിക്കേറ്റ യുവാവ് മരിച്ചു, സുഹൃത്തിനെ കോഴിക്കോട്ടെ ആശുപത്രിയിലേയ്ക്ക് മാറ്റി
Scroll to top

You cannot copy content of this page