മരുമകള്‍ മരിച്ച് മൂന്നാം നാള്‍ അമ്മായി അമ്മയും മരിച്ചു

കാസര്‍കോട്: മരുമകള്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടതിനു പിന്നാലെ അമ്മായിഅമ്മയും മരിച്ചു. പരേതനായ കണ്ണന്‍ ബെളിച്ചപ്പാടന്റെ ഭാര്യയും കുംബഡാജെ, പൊടിപ്പള്ളം, ശ്രീ ചീരുംബാ ഭഗവതി ക്ഷേത്രം ഭണ്ഡാരവീട്ടിലെ താമസക്കാരിയുമായ കല്യാണി അമ്മ (92)യാണ് ഞായറാഴ്ച വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മരണപ്പെട്ടത്. ഇവരുടെ മകന്‍ കൃഷ്ണയുടെ ഭാര്യ ഹരിണാക്ഷി (47) വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. മരണാനന്തര ചടങ്ങുകള്‍ തുടരുന്നതിനിടയിലാണ് ഭര്‍തൃമാതാവായ കല്യാണി അമ്മയും യാത്രയായത്. കല്യാണി അമ്മയുടെ മക്കള്‍: അമ്പാടി കാരണവര്‍ (പൊടിപ്പള്ളം ശ്രീ ചീരുംബാ ഭഗവതി ക്ഷേത്ര ആചാര സ്ഥാനികന്‍), രാമന്‍, സുന്ദര, അശോക, കൃഷ്ണ. മരുമക്കള്‍: രാജീവ്, സുമതി, ബേബി, കമലാക്ഷി. സഹോദരങ്ങള്‍: കുട്ടി, നാരായണന്‍, കൃഷ്ണന്‍, കാര്‍ത്യായനി, കുഞ്ഞമ്മ, ജാനകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page