ഭര്‍ത്താവിനെയും മക്കളെയും ഒഴിവാക്കി ആണ്‍സുഹൃത്തിനൊപ്പം താമസം; ഭാര്യയുടെ കാമുകനെ ഭര്‍ത്താവ് വെട്ടിപ്പരിക്കല്‍പ്പിച്ചു

തിരുവനന്തപുരം: ഭാര്യയുടെ ലിവ് ഇന്‍ പാര്‍ട്ട്ണറെ തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്. കഴിഞ്ഞ ദിവസം രാത്രിയോടെ മുക്കംപാലമൂട്ടില്‍ വച്ചായിരുന്നു നരുവാമൂട് സ്വദേശിയായ ശ്രീജിത്തിനാണ് വെട്ടേറ്റത്. . പ്രതി സുനിലിന്റെ സമീപവാസിയാണ് ശ്രീജിത്ത്. ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചിരുന്ന ശ്രീജിത്തിനെ സുനില്‍ ഓട്ടോയിലെത്തി തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ശ്രീജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ട സുനിലിനായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. ഭാര്യയെയും മക്കളെയും തന്നില്‍ നിന്നും അകറ്റിയതിലുള്ള വ്യക്തി വൈര്യാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഇഡി റെയ്ഡ്: പാലക്കുന്നില്‍ മുഖ്യമന്ത്രി വിഡി സതീശന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തു; ലഹളക്ക് ശ്രമിച്ചതിന് സിപിഎം നേതാക്കളായ കെവി കുഞ്ഞിരാമന്‍, മധു മുദിയക്കാല്‍ തുടങ്ങി 33 പേര്‍ക്കെതിരെ കേസ്

You cannot copy content of this page