സഹോദരന്റെ ചികില്‍സയ്ക്കായി സാമ്പത്തിക സഹായം നല്‍കി അടുപ്പം കാണിച്ചു, പിന്നാലെ മൊബൈലില്‍ യുവതിക്ക് അശ്ലീല സന്ദേശം അയച്ചു, ബ്ലാക്‌മെയിലിങ് ചെയ്ത ഹിന്ദു ജാഗരണ വേദികെ നേതാവിനെതിരെ കേസ്

മംഗളൂരു: മെബൈലില്‍ അശ്ലീല സന്ദേശമയച്ച് യുവതിയെ ബ്ലാക്‌മെയില്‍ ചെയ്ത ഹിന്ദു ജാഗരണ വേദികെ നേതാവിനെതിരെ പൊലീസ് കേസെടുത്തു. മൂഡ്ബിദ്രിയിലെ ഹിന്ദു ജാഗരണ വേദികെയുടെ ജില്ലാ സഹ-കണ്‍വീനര്‍ സമിത് രാജിനെതിരായാണ് ബജ്‌പെ പൊലീസ് കേസെടുത്തത്. യുവതിയുടെ ആശുപത്രിയിലുള്ള സഹോദരന് ചികില്‍സയ്ക്ക് സാമ്പത്തിക സഹായം നല്‍കിയാണ് യുവാവ് അടുപ്പം കൂടിയത്. ആരോഗ്യസ്ഥിതി അന്വേഷിക്കാനെന്ന വ്യാജേന യുവതിയുടെ മൊബൈലില്‍ പലതവണ വിളിച്ചു. പിന്നീട് കാറില്‍ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി ഫോട്ടോകള്‍ മൊബൈലില്‍ പകര്‍ത്തി. തന്നെ വിവാഹം കഴിക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടപ്പോള്‍ യുവതി വിസമ്മതം അറിയിച്ചു. ഇതേ തുടര്‍ന്ന് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്‌മെയിലിങ് ആരംഭിച്ചതോടെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page