‘ഇത്രയേറെ വേദന ഒരിക്കലും അനുഭവിച്ചിട്ടില്ല, എത്രയും വേഗം സത്യം പുറത്തുവരും, ഗൂഢാലോചന പുറത്തുകൊണ്ടുവരണം’; വികാരധീനനായി ആദ്യപ്രതികരണവുമായി വിജയ്

ചെന്നൈ: കരൂര്‍ ദുരന്തത്തിനുശേഷം ആദ്യ പ്രതികരണവുമായി ടിവികെ അധ്യക്ഷന്‍ വിജയ്. വീഡിയോ സന്ദേശത്തിലൂടെ വിജയ് കരൂര്‍ ദുരന്തത്തെ കുറിച്ച് പ്രതികരിച്ചത്. ഇത്രയേറെ വേദന ഒരിക്കലും അനുഭവിച്ചിട്ടില്ലെന്നും മനസില്‍ വേദന മാത്രമാണുള്ളതെന്നും വീഡിയോ സന്ദേശത്തില്‍ വിജയ് പറഞ്ഞു.
‘എത്രയും വേഗം സത്യം പുറത്തുവരും. രാഷ്ട്രീയം തുടരുമെന്നും ഉടന്‍ എല്ലാവരെയും കാണും. സംഭവത്തില്‍ ഗൂഢാലോചനയുണ്ട്. അത് പുറത്തുകൊണ്ടുവരണം’-വിജയ് പറഞ്ഞു. ജനങ്ങളുടെ സുരക്ഷക്കാണ് പ്രധാന്യം. അതിനാല്‍ തന്നെ രാഷ്ട്രീയം മാറ്റിവെച്ച് സുരക്ഷ കണക്കിലെടുത്ത് പരിപാടി നടത്താന്‍ അനുയോജ്യമായ സ്ഥലത്ത് അനുമതി തേടി പൊലീസിന് സമീപിച്ചിരുന്നു. പൊലീസ് അനുവദിച്ച സ്ഥലത്താണ് പ്രസംഗിച്ചതെന്നും എന്നാല്‍, നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചുപോയെന്നും വികാരാധീനനായി വിജയ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. കരൂരില്‍ തുടരാതിരുന്നതിലും വിജയ് വിശദീകരണം നല്‍കി. ഉടന്‍ തന്നെ എല്ലാവരെയും കാണുമെന്നും രാഷ്ട്രീയം ശക്തമായി തുടരുമെന്നും വിജയ് വ്യക്തമാക്കി.
അഞ്ച് ജില്ലകളിലെ റാലികളില്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. കരൂരില്‍ മാത്രം എങ്ങനെ പ്രശ്‌നമുണ്ടായി? വിജയ് ചോദിക്കുന്നു. എത്രയും വേഗം കരൂരിലേക്ക് പോയി ജനങ്ങളെ കാണും. നാലുമിനുട്ട് നീണ്ടുനിന്ന വീഡിയോ സന്ദേശത്തിലൂടെയാണ് വിജയ്‌യുടെ പ്രതികരണം. എന്നാല്‍, ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ ഗൂഢാലോചന സൂചിപ്പിച്ചുകൊണ്ടാണ് വിജയ്‌യുടെ പ്രതികരണം

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page