ഉപ്പളയില്‍ ദേശീയപാതയുടെ കോണ്‍ക്രീറ്റ് ബീമിന്റെ ഒരുഭാഗം അടര്‍ന്നു വീണു; വാഹനയാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാസര്‍കോട്: ദേശീയപാതയിലെ ഉപ്പള ബസ് സ്റ്റാന്‍ഡിന് സമീപം മേല്‍പാതയുടെ അടിഭാഗത്തെ കോണ്‍ക്രീറ്റു ബീമിന്റെ ഭാഗം ഇളകി വീണു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. നാലുമാസം മുമ്പാണ് ഇവിടെ അടിപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയായത്. നിരവധി വാഹനങ്ങള്‍ മേല്‍പ്പാതയിലൂടെയും അടിപ്പാതയിലൂടെയും കടന്നു പോകുന്നുണ്ട്. കോണ്‍ക്രീറ്റ് അടര്‍ന്നു വീണതോടെ പരിസരത്തെ വ്യാപാരികളും നാട്ടുകാരും ആശങ്കയിലാണ്. 4 മാസം മുന്‍പാണ് ദേശീയപാതയിലെ മേല്‍പാത തുറന്നു കൊടുത്തത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റിവ് സൊസൈറ്റിയാണ് ദേശീയപാതയുടെ ഒന്നാം റീച്ചിന്റെ കരാറുകാര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാമഞ്ചൂർ ദേശീയ പാതയിൽ പരിശോധനയ്ക്കായി നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്കു പിന്നില്‍ ബൈക്കിടിച്ച് അപകടം; പരിക്കേറ്റ യുവാവ് മരിച്ചു, സുഹൃത്തിനെ കോഴിക്കോട്ടെ ആശുപത്രിയിലേയ്ക്ക് മാറ്റി
Scroll to top

You cannot copy content of this page