കാഞ്ഞങ്ങാട് പുഞ്ചാവിയില്‍ വീട് കുത്തിത്തുറന്ന്‌ സ്വര്‍ണവും പണവും കവര്‍ന്നു

കാസര്‍കോട്: കാഞ്ഞങ്ങാട് പുഞ്ചാവിയില്‍ വീട് കുത്തി തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നതായി പരാതി. പുഞ്ചാവിയിലെ റഹ്‌മത്തിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അലമാരയില്‍ സൂക്ഷിച്ച അരലക്ഷം രൂപയും ഒരുപവന്‍ സ്വര്‍ണ്ണാഭരണങ്ങളുമാണ് മോഷണം പോയത്. വ്യാഴാഴ്ച അര്‍ധരാത്രിക്കും വെള്ളിയാഴ്ച രാവിലെ 11 മണിക്കും ഇടയിലാണ് മോഷണം നടന്നതെന്ന് പറയുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് രണ്ടാം നിലയില്‍ കയറിയ മോഷ്ടാക്കള്‍ ബെഡ് റൂമിന്റെ വാതില്‍ പൊളിച്ച് മുറിയിലെ പണവും സ്വര്‍ണവും കവര്‍ന്നെന്നാണ് പരാതി. സംഭവത്തില്‍ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

You cannot copy content of this page