കാസര്‍കോട്: വ്യാപാര സ്ഥാപനത്തിന്റെ ചുമര്‍ കുത്തിത്തുരന്ന് ഒന്നര ക്വിന്റല്‍ കുരുമുളക് കവര്‍ന്നു.
മാവുങ്കാല്‍ പ്രവര്‍ത്തിക്കുന്ന ആര്യദുര്‍ഗ ട്രേഡേഴ്‌സിലാണ് മോഷണം നടന്നത്.
ഷട്ടറിന്റെ പുട്ടു പൊളിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇത് വിജയിച്ചില്ല. തുടര്‍ന്നാണ് ചുമര്‍ തുരന്നതെന്ന് സംശയിക്കുന്നു. വെള്ളിയാഴ്ച രാവിലെയാണ് കവര്‍ച്ച വിവരം ഉടമ അറിയുന്നത്. വിവരത്തെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെ പരിശോധന നടത്തി. സമീപത്ത് നന്നായി ചുമര്‍ തുരക്കാന്‍ ഉപയോഗിച്ച പികാസ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സ്ഥാപന ഉടമ ഗുരുദത്ത് പൈയുടെ പരാതിയില്‍ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നഷ്ടപ്പെട്ട കുരുമുളകിന് ഒരു ലക്ഷത്തോളം രൂപ വില വരും.
