കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടു; 60ല്‍പ്പരം കേസുകളില്‍ പ്രതിയാണ് രക്ഷപ്പെട്ട ബാബു എന്ന തീവെട്ടി ബാബു

പയ്യന്നൂര്‍: 60ല്‍പ്പരം കവര്‍ച്ചാ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടു. കൊല്ലം സ്വദേശിയായ ബാബു എന്ന തീവെട്ടി ബാബു (60) ആണ് രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 10.15 മണിക്ക് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് രക്ഷപ്പെട്ടത്.
പയ്യന്നൂരില്‍ വഴിയാത്രക്കാരന്റെ പണം അടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ഓടിയ കേസില്‍ രണ്ടാഴ്ച മുമ്പാണ് ബാബു പൊലീസിന്റെ പിടിയിലായത്. അറസ്റ്റിലായ ബാബുവിനു ഗുരുതരമായ രോഗം ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൊലീസ് കാവലില്‍ ചികിത്സ നല്‍കാനാണ് കോടതി ഉത്തരവിട്ടിരുന്നത്. ബാബുവിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ പയ്യന്നൂര്‍ ഇന്‍സ്‌പെക്ടര്‍-9497987213, പരിയാരം ഇന്‍സ്‌പെക്ടര്‍- 9497947257 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page