ഓംലറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി വെല്‍ഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

കാസര്‍കോട്: ഓംലറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി വെല്‍ഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. ബദിയഡുക്ക, ബാറടുക്കയിലെ ചുള്ളിക്കാന ഹൗസില്‍ പരേതനായ പൊക്രയില്‍ ഡിസൂസയുടെ മകന്‍ വിസാന്തി ഡിസൂസ (52)യാണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം 4.30ന് ആണ് സംഭവം. ബാറഡുക്കയിലെ തട്ടുകടയില്‍ നിന്നു ഓംലറ്റും പഴവും വാങ്ങി കഴിക്കുന്നതിനിടയില്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസം കിട്ടാതെ വിഷമിക്കുന്നത് കണ്ട് സ്ഥലത്ത് ഉണ്ടായിരുന്നവര്‍ വിസാന്തിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തും മുമ്പു തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. സംഭവത്തില്‍ ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മാതാവ്: ലില്ലി. ബേള, കട്ടത്തടുക്കയിലെ ഒരു വെല്‍ഡിംഗ് ഷോപ്പില്‍ ഹെല്‍പ്പറായി ജോലി ചെയ്തു വരികയായിരുന്നു വിസാന്തി ഡിസൂസ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page