സഹോദരി മരിച്ചതിന്റെ 9-ാം നാള്‍ സഹോദരന്‍ തൂങ്ങി മരിച്ചു

കാസര്‍കോട്: സഹോദരി മരിച്ചതിന്റെ ഒന്‍പതാം നാള്‍ ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരിയ, നിടുവോട്ട്, പാലടുക്കത്തെ ടി കുമാരന്‍ (74) ആണ് മരിച്ചത്. സഹോദരി രോഹിണി ഒന്‍പതു ദിവസം മുമ്പാണ് മരണപ്പെട്ടത്. അതിനു ശേഷം കുമാരന്‍ മാനസികവിഷമത്തിലായിരുന്നുവെന്നു പറയുന്നു.
ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്കും 5.30 മണിക്കും ഇടയില്‍ വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് വീട്ടിനു മുന്‍വശത്തെ മാവിന്‍ കൊമ്പിലാണ് കുമാരനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ബേക്കല്‍ പൊലീസ് കേസെടുത്തു. ഏതാനും മാസം മുമ്പാണ് കുമാരന്‍ പുതുതായി പണിത വീട്ടില്‍ താമസം ആരംഭിച്ചത്. ഭാര്യ: ജയന്തി. മക്കള്‍: പ്രദീപ് കുമാര്‍, അജയ്കുമാര്‍. മറ്റു സഹോദരങ്ങള്‍: നാരായണി, ശശിധരന്‍, ശാന്ത, കൃപാലിനി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page