ദഫ്മുട്ട് കലാകാരനും മത്സ്യത്തൊഴിലാളിയുമായ കൊപ്പളം ഇട്ടല്‍ മുഹമ്മദ് അന്തരിച്ചു

കുമ്പള: ദഫ്മുട്ട് ആചാര്യനും പരമ്പരാഗത മത്സ്യത്തൊഴിലാളിയുമായ കൊപ്പളം ഇട്ടല്‍ ഹൗസിലെ മുഹമ്മദ് (63) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. ദഫ് റാത്തീബ് നേര്‍ച്ചക്കും മീലാദ് റാലികളിലും ഇട്ടല്‍ അബ്ദുള്ളയുടെ ദഫ്മുട്ട് ഏറെ ശ്രദ്ധേയമായിരുന്നു. ദഫ്മുട്ട് പരിശീലകനുമായിരുന്നു. ഭാര്യ: സഫിയ. മക്കളില്ല. സഹോദരങ്ങള്‍: ഹസൈനാര്‍, അബ്ബാസ് (കുവൈത്ത്), അലി (സൗദി), ഹനീഫ് (ഖത്തര്‍), അബൂബക്കര്‍ (സൗദി), ഫാത്തിമ, ആയിഷ, ഖദീജ, സഫിയ, പരേതനായ മൊയ്തീന്‍. നിര്യാണത്തില്‍ ദേശീയ വേദി, ഐഎന്‍എല്‍, കൊപ്പളം സിറാജുല്‍ ഉലും മദ്രസ കമ്മിറ്റികള്‍ അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page