പനിബാധിച്ച് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കാസര്‍കോട്: പനിബാധിച്ച് കെട്ടിട നിര്‍മാണത്തിനെത്തിയ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. കര്‍ണാടക ബല്ലാരി ആനേക്കാല്‍ സ്വദേശി സിദ്ദാര ബസവരാജ്(27) ആണ് മരിച്ചത്. പാറക്കട്ട സ്വദേശിയായ കരാറുകാരന്‍ കിരണ്‍ രാജിന്റെ കീഴില്‍ ഒരു വര്‍ഷം മുമ്പാണ് ബസവരാജ് ജോലിക്കെത്തിയത്. പാറക്കട്ടയിലെ വാടക വീട്ടിലാണ് താമസം. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെളളിയാഴ്ച രാത്രി 11 മണിയോടെ മരണപ്പെട്ടു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി. ദുര്‍ഗപ്പ മഡ്ഡിയാണ് പിതാവ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page