17 ലധികം കേസുകളിൽ പ്രതി; വാഹനം വിട്ടുകിട്ടാൻ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തലവൻ പിടിയിൽ

കാസർകോട്: നിരവധി കേസുകളിൽ പ്രതിയായ വാഹന തട്ടിപ്പ് വീരൻ അറസ്റ്റിൽ. മധൂർ ഉളിയത്തടുക്ക എസ് പി നഗർ സ്വദേശി അബ്ദുൾ അഷ്ഫാഖ് (31) ആണ് പിടിയിലായത്. മഞ്ചേശ്വരം പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്. വിവാഹം ഉൾപ്പെടയുള്ള നിരവധി കാരണങ്ങൾ പറഞ്ഞു ലീസിന് വാഹനം ഉടമസ്ഥരിൽ നിന്നും വാങ്ങുകയും, പിന്നീട് വാഹനം കൈമാറ്റം ചെയ്ത് മറ്റ് സംസ്ഥാങ്ങളിലേക്ക് കടത്തുകയും ചെയ്യുകയാണ് രീതി. വാഹനം വിട്ടു നൽകാൻ ഉടമസ്ഥരിൽ നിന്നും പണം തട്ടുകയും ചെയ്യും. വിദ്യാനഗർ സ്റ്റേഷനിൽ സമാനമായ മറ്റൊരു കേസും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കുമ്പള സ്റ്റേഷനിൽ സമാനമായ മറ്റൊരു പരാതി കൂടി ലഭിച്ചതോടെ പൊലീസ് അന്വേഷണം കൂടുതൽ ശക്തമാക്കുകയായിരുന്നു. വിദ്യാനഗർ, കാസർകോട് സ്റ്റേഷനുകളിലായി പതിനേഴോളം കേസുകളിലെ പ്രതിയാണ് അഷ്ഫാഖ്. മഞ്ചേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ ഇയാളെ റിമാൻഡ് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page