വീടിനു സമീപത്തെ ഷെഡില്‍ ചാരായ വാറ്റ്: 40 ലിറ്റര്‍ ചാരായവും 80 ലിറ്റര്‍ വാഷുമായി രാമന്തളി സ്വദേശി അറസ്റ്റില്‍

പയ്യന്നൂര്‍: 40 ലിറ്റര്‍ ചാരായവും 80 ലിറ്റര്‍ വാഷുമായി ഒരാള്‍ അറസ്റ്റില്‍. രാമന്തളി, കുരിശുമുക്ക്, കാഞ്ഞിരംവിള, പുത്തന്‍ വീട്ടില്‍ സജീവ (48)നെയാണ് പയ്യന്നൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ദിനേശനും സംഘവും അറസ്റ്റു ചെയ്തത്. ഇയാളുടെ വീടിനു സമീപത്തെ ഷെഡ് കേന്ദ്രീകരിച്ച് ചാരായവാറ്റ് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലം എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനൊടുവിലാണ് ഷെഡില്‍ റെയ്ഡ് നടത്തിയത്. കുപ്പികളില്‍ ലിറ്റര്‍ അളവിലും മൊത്തമായും വില്‍പ്പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്നു എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
നേരത്തെ രണ്ട് അബ്കാരി കേസുകളില്‍ പ്രതിയാണ്. അസി. ഇന്‍സ്‌പെക്ടര്‍മാരായ എ അസീസ്, എം കെ ജനാര്‍ദ്ദനന്‍, സി ഇ ഒ മാരായ പി വി രാഹുല്‍, പി ജസ്‌ന, പി വി അജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page