കിനാനൂര്‍ കരിന്തളത്ത് വീട്ടമ്മ തീകൊളുത്തി മരിച്ചു

കാസര്‍കോട്: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കിനാനൂര്‍, വടക്കേപുലിയന്നൂരില്‍ വീട്ടമ്മ തീകൊളുത്തി മരിച്ചു. ടി വി വിജയന്റെ ഭാര്യ സവിത(48)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.
വീട്ടില്‍ നിന്നു തീ ആളിക്കത്തുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം കണ്ടത്. വെള്ളം ഒഴിച്ച് തീകെടുത്തിയെങ്കിലും അപ്പോഴേയ്ക്കും സവിത മരണപ്പെട്ടിരുന്നു. സംഭവസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
മക്കള്‍: സഞ്ജയ്, കൃഷ്ണ. വിവരമറിഞ്ഞ് നീലേശ്വരം പൊലീസും പൊതുപ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page