ദേശീയപാതയില്‍ വിളക്ക് സ്ഥാപിക്കുന്നതിനിടയില്‍ ക്രെയിന്‍ പൊട്ടിവീണു; തൊഴിലാളി മരിച്ചു, മറ്റൊരാള്‍ക്ക് ഗുരുതരം, അപകടം മൊഗ്രാല്‍പുത്തൂരില്‍

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ദേശീയ പാതയില്‍ ക്രെയിന്‍ പൊട്ടിവീണ് തൊഴിലാളി മരിച്ചു. ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. വടകര സ്വദേശിയായ അക്ഷയ് (30)ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അശ്വിനെ(26) മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ദേശീയ പാതയില്‍ ക്രെയിന്‍ ഉപയോഗിച്ച് ലൈറ്റ് സ്ഥാപിക്കുകയായിരുന്നു അക്ഷയിയും അശ്വിനും. ഇരുവരും നിന്നിരുന്ന ബോക്‌സ് തകര്‍ന്നാണ് അപകടം. സര്‍വ്വീസ് റോഡിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും അക്ഷയിയെ രക്ഷിക്കാനായില്ല.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Krishnan Melath , Previouse Safety officer , Qatar

Safety officer ഇല്ലാതെ ജോലി ചെയ്യിച്ചതിനാലാണ് ഒരു പാവം തൊഴിലാളിക്ക് ജീവൻ നഷ്ടമായത്.

RELATED NEWS
തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തില്‍ ദുരൂഹത കനക്കുന്നു; മൃതദേഹത്തില്‍ മുറിവുകളും തുന്നലുകളും, നേരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം കാസര്‍കോട്ട് എത്തിയത് എങ്ങനെ?
Scroll to top

You cannot copy content of this page