സാമ്പത്തികത്തെ ചൊല്ലിയുള്ള തര്‍ക്കം; യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു

കൊച്ചി: കളമശ്ശേരിയില്‍ യുവാവിനെ കുത്തിക്കൊന്നു. ഞാറയ്ക്കല്‍ സ്വദേശി നികത്തിത്തറ വീട്ടില്‍ വിനോദിന്റെ മകന്‍ വിവേക് (25) ആണ് കൊല്ലപ്പെട്ടത്. കളമശ്ശേരി സുന്ദരഗിരിക്കു സമീപം ബുധനാഴ്ച രാത്രി പതിനൊന്നരയ്ക്കാണ് ആക്രമണം ഉണ്ടായത്. ഓട്ടോ കൂലിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. വൈകിട്ടോടെ വിവേകിന്റെ വീട്ടില്‍ പ്രതികള്‍ എത്തുകയും ഇവര്‍ സാമ്പത്തിക ഇടപാടുകളെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാത്രി വീണ്ടും വീട്ടില്‍ നിന്നും വിവേകിനെ പ്രതികള്‍ വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. തുടന്ന് പ്രതികള്‍ വാക്കുതര്‍ക്കമുണ്ടാക്കുകയും വിവേകിന്റെ നെഞ്ചിലേക്ക് പ്രതികളില്‍ ഒരാള്‍ കത്തിക്കയറ്റുകയായിരുന്നു.
അതീവഗുരുതരാവസ്ഥയിലായിരുന്ന് യുവാവ് വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മരിച്ചു. കൃത്യം നടത്തിയതിനു ശേഷം പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ഒരാളെ കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതിക്കായി തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page