ഓട്ടോറിക്ഷയിൽ കുഴൽപ്പണക്കടത്ത്; 11 ലക്ഷവുമായി പടന്ന സ്വദേശി അറസ്റ്റിൽ

കാസർകോട്: ഓട്ടോയിൽ കടത്തിയ 11 ലക്ഷത്തിൻ്റെ കുഴൽ പണവുമായി പടന്ന സ്വദേശി അറസ്റ്റിൽ. പടന്ന കൊക്കാകടവ് സ്വദേശി എസ് സി നിസാറി(42) നെയാണ് പിടികൂടിയത്. ബുധനാഴ്ച ഉച്ചയോടെ പള്ളിക്കര മേൽപ്പാലത്തിന് സമീപം വെച്ച് നീലേശ്വരം എസ് ഐ രതീശൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എൻ എം.രമേശൻ, രാജീവൻ, ഡിവൈ എസ് പി സ്‌ക്വാഡ് അംഗങ്ങളായ അജിത്ത് പള്ളിക്കര, സുധിഷ് ഓരി, എ. ജ്യോതിഷ് എന്നിവരും കുഴൽപ്പണം പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിലെ ലഹരി വേട്ട:ലാലാ കബീര്‍ മൈസൂര്‍ ജയിലില്‍ നിന്നു ഇറങ്ങിയത് മൂന്നാഴ്ച മുമ്പ്; സുഹൃത്തിനെയും കൂട്ടി നേരെ പോയത് ഒറീസയിലേക്ക്; 31 കിലോ കഞ്ചാവുമായി കുമ്പളയിൽ പൊലീസ് പിടിയിലായതോടെ തകര്‍ന്നടിഞ്ഞത് സ്വപ്ന കൊട്ടാരം
Scroll to top

You cannot copy content of this page