‘സ്ത്രീകള്‍ ഭയന്നുകൊണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെ പറ്റി ചര്‍ച്ച ചെയ്യുന്നു’: രാഹുലിന്റെ പേര് പറയാതെ കെ.സി വേണുഗോപാലിന്റെ ഭാര്യ കെ ആശയുടെ ഫേസ്ബുക്ക് പോസ്റ്റ്

കണ്ണൂര്‍: സ്ത്രീകള്‍ ഭയന്നുകൊണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെ പറ്റി ചര്‍ച്ച ചെയ്യുകയാണെന്നും അതിനാല്‍ ഒന്നും പറയാതെ മിണ്ടാതിരിക്കാന്‍ ആകുന്നില്ലെന്നും കെസി വേണുഗോപാലിന്റെ ഭാര്യ കെ ആശ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആശങ്ക അറിയിച്ചത്. ഒരു വ്യക്തിയെ കുറിച്ച് മാധ്യമങ്ങള്‍ ദിവസവും പുറത്ത് വിടുന്ന വാര്‍ത്തകള്‍ ആശങ്കപ്പെടുത്തുന്നുവെന്നും കെ ആശ കുറിച്ചു. പെണ്‍കുട്ടികളെ സ്‌നേഹം നടിച്ച് വലയില്‍ വീഴ്ത്താന്‍ പറ്റുമെന്നും, പെട്ടെന്ന് മാഞ്ഞുപോകുന്ന സന്ദേശങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് അയക്കാന്‍ പറ്റുമെന്നും, ഗൂഗിള്‍ പേയിലും സന്ദേശങ്ങള്‍ അയക്കാന്‍ പറ്റുമെന്നും, സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ പറ്റാത്ത വിധത്തില്‍ സന്ദേശം അയക്കാന്‍ പറ്റുമെന്നും, മറഞ്ഞുകൊണ്ട് വീഡിയോ കോള്‍ ചെയ്യാന്‍കഴിയും എന്നതുമൊക്കെ വാര്‍ത്തകളിലൂടെയാണ് മനസ്സിലാക്കുന്നതെന്ന് കെ. ആശ കുറിക്കുന്നു. വാസ്തവമെന്തെന്ന് വരും ദിവസങ്ങളില്‍ അറിയാനാകും. വീടുകളില്‍ ഇരുന്ന് ചെറിയ കുട്ടികള്‍ പോലും ഇതൊക്കെ ശ്രദ്ധിക്കുകയാണെന്നും അവള്‍ ചൂണ്ടിക്കാട്ടി. രാഹുല്‍ മാങ്കൂട്ടത്തിന്റെ പേര് പറയാതെയാണ് ഫേസ്ബുക്ക് പോസ്റ്റ്. ചര്‍ച്ചയായതോടെ പോസ്റ്റ് പിന്‍വലിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page