സ്‌കൂട്ടറില്‍ കടത്തിയ ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

പയ്യന്നൂര്‍: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ചെറുതാഴം, പിരക്കാംതടത്തെ കൊറ്റിലപുരയില്‍ കെ പി അഫിദി(21)നെയാണ് പാപ്പിനിശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ വൈ ജസീറലിയും സംഘവും അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് മാടായിപ്പാറയില്‍ വച്ചാണ് പ്രതിയെ അറസ്റ്റു ചെയ്തതെന്നു എക്‌സൈസ് അധികൃതര്‍ പറഞ്ഞു. അറസ്റ്റിലായ അഫിദ് നിരവധി ലഹരി കേസുകളില്‍ പ്രതിയാണെന്നും പയ്യന്നൂര്‍, പിലാത്തറ, പരിയാരം, പഴയങ്ങാടി, കുഞ്ഞിമംഗലം ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിക്കുന്നത് ഇയാളാണെന്നും അധികൃതര്‍ പറഞ്ഞു.സംഘത്തില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം പി സര്‍വജ്ഞന്‍, പ്രിവന്റീവ് ഓഫീസര്‍ സി പങ്കജാക്ഷന്‍, വി പി ശ്രീകുമാര്‍, കെ രമിത്ത്, കെ അമല്‍ എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page