അന്‍സിലിനെ അഥീന വീട്ടിലേക്ക് വിളിച്ചുവരുത്തിയത് ലൈംഗിക ബന്ധത്തിനായി; ഉത്തേജനത്തിനെന്ന് വിശ്വസിപ്പിച്ച് നല്‍കിയത് വിഷപാനീയം

കോതമംഗലം: ആണ്‍സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷപാനീയം നല്‍കി കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍. അഥീന കാമുകനായ അന്‍സിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് ലൈംഗിക ബന്ധത്തിനായാണെന്ന് പൊലീസ് പറയുന്നു. ഒരു തവണ ബന്ധപ്പെട്ട ശേഷമാണ് വിഷപാനീയം കുടിപ്പിച്ചത്. റെഡ്ബുള്ളിന്റെ കാനില്‍ വിഷം കലര്‍ത്തി അന്‍സിലിനെ കൊണ്ട് കുടിപ്പിച്ചത് അധിക ഉത്തേജനം കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു. ലഹരി വില്‍പനയ്ക്കും മറ്റിടപാടുകള്‍ക്കും അഥീനയെ അനസില്‍ ഉപയോഗിച്ചിരുന്നു. ഇതിന്റെ പേരില്‍ സാമ്പത്തിക ഇടപാടുകളും തര്‍ക്കങ്ങളും ഇവര്‍ക്കിടയിലുണ്ടായിരുന്നു. അന്‍സിലില്‍ നിന്ന് മര്‍ദനവും അഥീനയ്ക്ക് ഏല്‍ക്കേണ്ടിവന്നിരുന്നു. അതിനിടെ മറ്റൊരു യുവാവുമായി അഥീനയ്ക്ക് അടുപ്പമുള്ളത് അനസില്‍ കണ്ടുപിടിച്ചിരുന്നു. സംശയിത്തിന്റെ പേരില്‍ അന്‍സില്‍ നിരന്തരമായി അദീനയെ ഉപദ്രവിച്ചിരുന്നു. ഇതിനെതിരെ അദീന പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഉപദ്രവം വര്‍ധിച്ചതോടെ ബന്ധത്തില്‍നിന്നു പിന്മാറാന്‍ അദീന ശ്രമിച്ചെങ്കിലും അന്‍സില്‍ തയാറായില്ല. തുടര്‍ന്നാണ് വകവരുത്താന്‍ തീരുമാനിച്ചത്. അന്‍സില്‍ സ്ഥിരമായി റെഡ്ബുള്‍ കുടിക്കാറുണ്ടെന്ന് മനസ്സിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. എനര്‍ജി ഡ്രിങ്കായ റെഡ്ബുള്ളിന്റെ കാനില്‍ 2 എംഎല്‍ വരുന്ന കളനാശിനി ചേര്‍ത്തു. വീട്ടിലേക്ക് വരുന്ന സമയത്തും അന്‍സില്‍ ലഹരി ഉപയോഗിച്ചിരുന്നു. അന്‍സില്‍ ഇത് കുടിച്ചശേഷം, ഇനി നിന്റെ ശല്യം ഉണ്ടാകാന്‍ പാടില്ല, തീര്‍ക്കുകയാണെന്ന് അഥീന പറഞ്ഞു.
വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ എനര്‍ജിഡ്രിങ്കിന്റെ ഒഴിഞ്ഞ കുപ്പി പൊലീസ് കണ്ടെത്തി. അഥീനയുടെ ബാഗും ഇവിടെനിന്ന് കണ്ടെടുത്തു. കളനാശിനി വാങ്ങിയതിന്റെ ഗൂഗിള്‍പേ ഇടപാടുകളടക്കം പൊലീസ് ശേഖരിച്ചിരുന്നു. കളനാശിനി വാങ്ങിയ കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page