സിനിമാ സംവിധായകന്‍ നിസാര്‍ അന്തരിച്ചു

കോട്ടയം: പ്രശസ്ത സിനിമാ സംവിധായകന്‍ നിസാര്‍ അബ്ദുള്‍ഖാദര്‍ (63) അന്തരിച്ചു. കരള്‍- ശ്വാസകോശസംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ്. സംസ്‌കാരം ചൊവ്വാഴ്ച ചങ്ങനാശ്ശേരി പഴയ പള്ളി കബര്‍സ്ഥാനില്‍. 1994 ല്‍ പുറത്തിറങ്ങിയ സുദിനം എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തൊട്ടടുത്ത വര്‍ഷം ദിലീപ്, പ്രേംകുമാര്‍ എന്നിവരെ നായകരാക്കി ‘ത്രീ മെന്‍ ആര്‍മി’ എന്ന ചിത്രം സംവിധാനം ചെയ്തു.
അച്ഛന്‍ രാജാവ് അപ്പന്‍ ജേതാവ്, ന്യൂസ് പേപ്പര്‍ ബോയ്, ഓട്ടോ ബ്രദേഴ്‌സ്, അപരന്മാര്‍ നഗരത്തില്‍, കായംകുളം കണാരന്‍, താളമേളം, ഡാന്‍സ്,ഡാന്‍സ്,ഡാന്‍സ്, മേരാം നാം ജോക്കര്‍, ആറു വിരലുകള്‍, ടൂ ഡേയ്‌സ് തുടങ്ങീ ഇരുപത്തിയേഴോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 2018 ല്‍ പുറത്തിറങ്ങിയ ‘ലാഫിംങ് അപ്പാര്‍ട്ട്‌മെന്റ് നിയര്‍ ഗിരിനഗര്‍’ എന്ന ചിത്രമായിരുന്നു അവസാനം സംവിധാനം ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page