‘അമ്മ’ യെ നയിക്കാന്‍ വനിതകള്‍; ശ്വേതാ മേനോന്‍ പ്രസിഡന്റ്, കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി

കൊച്ചി: താര സംഘടനയുടെ ചരിത്രത്തിലാദ്യമായി അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വനിതയെത്തി.
ശ്വേത മേനോന്‍ ‘അമ്മ’ പ്രസിഡന്റായും കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
ട്രഷറര്‍ ഉണ്ണി ശിവപാല്‍. നടന്‍ ദേവനെയാണ് ശ്വേത തോല്‍പ്പിച്ചത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന് എതിരെ രവീന്ദ്രനാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയന്‍ ചേര്‍ത്തല, നാസര്‍ ലത്തീഫ്, ലക്ഷ്മി പ്രിയ എന്നിവരാണ് മത്സരിച്ചിരുന്നത്. ജോയിന്‍ സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആകെ 504 അംഗങ്ങളാണ് അസോസിയേഷനിലുള്ളത്. 357 പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്തത്. 70 ശതമാനം ആയിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്. ഇക്കുറി കടുത്ത മത്സരം നടന്നിട്ടും 58 ശതമാനമാണ് പോളിംഗ്. 12 ശതമാനം ഇടിവോടെ 298 പേരാണ് വോട്ട് ചെയ്തത്.
11 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് 13 പേരാണ് മത്സരിച്ചിരുന്നത്. ഇതില്‍ 4 സീറ്റ് വനിതാ സംവരണമാണ്. 7 ജനറല്‍ സീറ്റുകളും. കൈലാഷ്, സിജോയ് വര്‍ഗീസ്, റോണി ഡേവിഡ്, ടിനി ടോം, സന്തോഷ് കീഴറ്റൂര്‍, വിനു മോഹന്‍, നന്ദു പൊതുവാള്‍, ജോയ് മാത്യു, നീന കുറുപ്പ്, സജിത ബേട്ടി, സരയൂ മോഹന്‍, ആശ അരവിന്ദ്, അഞ്ജലി നായര്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സരിച്ചിരുന്നത്.
വോട്ടെടുപ്പില്‍ മുതിര്‍ന്ന അഭിനേതാക്കളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി സംഘാടകര്‍ മികച്ച ശ്രമങ്ങള്‍ നടത്തി. മോഹന്‍ലാല്‍, ജനാര്‍ദ്ദനന്‍, വത്സല മേനോന്‍, ശ്രീനിവാസന്‍, സലിം കുമാര്‍, ഇന്ദ്രന്‍സ്, ശ്രീരാമന്‍, മല്ലിക സുകുമാരന്‍, കൊല്ലം തുളസി എന്നിവര്‍ വോട്ട് ചെയ്തിരുന്നു.
മമ്മൂട്ടി, ഫഹദ് ഫാസില്‍, നിവിന്‍ പോളി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, നസ്രിയ, മഞ്ജു വാര്യര്‍. തുടങ്ങിയവര്‍ വോട്ട് ചെയ്യാനെത്തിയില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പ്രണയ വിവാഹിതനായ തൃക്കരിപ്പൂര്‍ സ്വദേശിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: യുവതിയുടെ സഹോദരങ്ങൾക്ക് 12 വർഷവും സുഹൃത്തിനു 9 വർഷവും കഠിന തടവും 5.60 ലക്ഷം രൂപ പിഴയും ശിക്ഷ
Scroll to top

You cannot copy content of this page