രണ്ടു മക്കളെയുമെടുത്തു കിണറ്റില്‍ ചാടിയ സംഭവം; 6 വയസുകാരന്‍ മരിച്ചതില്‍ മാതാവ് അറസ്റ്റില്‍; ഭര്‍തൃമാതാവും പിടിയില്‍

പരിയാരം: രണ്ടു മക്കളെയുമെടുത്തു കിണറ്റില്‍ ചാടിയതിനെത്തുടര്‍ന്ന് 6 വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റിലായി. ഭര്‍തൃവീട്ടിലെ പീഡനമെന്ന പരാതിയില്‍ ഭര്‍തൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീസ്ഥ സ്വദേശി അടുത്തലക്കാരന്‍ ധനേഷിന്റെ ഭാര്യ പി.പി.ധനജയെയും ധനേഷിന്റെ മാതാവ് ശ്യാമള(71)യെയുമാണ് അറസ്റ്റുചെയ്തത്. 6 വയസുകാരന്‍ മരണപ്പെട്ട സംഭവത്തില്‍ കൊലക്കുറ്റത്തിനാണ് യുവതിക്കെതിരെ കേസെടുത്തത്. ഭര്‍ത്യമാതാവ് ജീവിക്കാന്‍ അനുവദിക്കാത്തതിനാലാണ് മക്കളുമൊത്ത് കിണറില്‍ ചാടിയതെന്ന് യുവതി മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് ശ്യാമളക്കെതിരെ കേസെടുത്തത്.
അറസ്റ്റിലായ ധനജയെ റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ വനിതാ ജയിലിലേക്കു മാറ്റി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കിണറില്‍ വീണ മറ്റൊരു കുട്ടി ദിയയുടെ ആരോഗ്യനില തൃപ്തികരമാണ്. ചികില്‍സയിലായിരുന്ന ധ്യാന്‍ കൃഷ്ണ രണ്ടുദിവസം മുമ്പാണ് മരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സിപിഎം വിപുലീകൃത ജില്ലാ യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ എം. രാഘവന്‍ പാര്‍ട്ടി വിട്ടു; പാര്‍ട്ടിയേല്‍പ്പിച്ച മുഴുവന്‍ ചുമതലകളും ഒഴിഞ്ഞുവെന്ന് രാഘവന്‍, പാര്‍ട്ടി വിട്ടത് കോടിയേരിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി
Scroll to top

You cannot copy content of this page