ഭര്‍ത്താവിന്റ കണ്‍മുന്നില്‍ വച്ച് ഭാര്യ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് മരിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുമ്പില്‍ വച്ച് കെഎസ്ആര്‍ടിസി ബസിടിച്ച് 62 കാരി മരിച്ചു. പേയാട് സ്വദേശി ഗീതയാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഭര്‍ത്താവിന്റെ മുന്നില്‍ വച്ചാണ് അപകടം. ചൊവ്വാഴ്ച രാവിലെ 10.15-നായിരുന്നു സംഭവം. ഭര്‍ത്താവ് പ്രദീപിനൊപ്പെം ജനല്‍ ആശുപത്രിയിലേക്ക് പോകാന്‍ ബസിറങ്ങിയതായിരുന്നു ഗീത. അതേ ബസിന്റെ മുന്നിലൂടെ ഭര്‍ത്താവിനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ മുന്നോട്ടെടുത്ത ബസ് ഗീതയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.
ഉടന്‍ തന്നെ പൊലീസ് നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡ്രൈവര്‍ ശ്രദ്ധിക്കാതെ ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page