കോഴിക്കോട് സഹോദരിമാരുടെ കൊലപാതകം; കാണാതായ സഹോദരന്‍ മരിച്ച നിലയില്‍

കോഴിക്കോട്: തടമ്പാട്ട് താഴത്തെ സഹോദരിമാരെ കൊലപ്പെടുത്തി സ്ഥലം വിട്ട സഹോദരന്‍ പ്രമോദിനെ മരിച്ചനിലയില്‍ കണ്ടെത്തി. തലശേരി ബീച്ചിലാണ് മൃതദേഹം കരയ്ക്കടിഞ്ഞത്. സഹോദരിമാരെ കൊലപ്പെടുത്തിയ ശേഷം പ്രമോദിനെ കാണാതാവുകയായിരുന്നു. പ്രമോദിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രമോദിനൊപ്പം വാടകക്ക് താമസിക്കുകയായിരുന്ന തടമ്പാട്ടുതാഴത്തെ വീട്ടിലാണ് സഹോദരിമാരായ ശ്രീജയ, പുഷ്പലളിത എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരിമാരില്‍ ഒരാള്‍ മരിച്ചു എന്ന് ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന പ്രമോദ് തന്നെയാണ് പുലര്‍ച്ചെ 5 മണിയോടെ ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കള്‍ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ രണ്ടു പേരെയും മരിച്ച നിലയില്‍ കണ്ടെത്തി. എന്നാല്‍ പ്രമോദ് വീട്ടിലുണ്ടായിരുന്നില്ല. പ്രഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോഴാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. സഹോദരിമാര്‍ മരിച്ചത് ശ്വാസം മുട്ടിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ സഹോദരിമാര്‍ ഒറ്റയ്ക്കാകുമെന്ന ഭയം പ്രമോദിനുണ്ടായിരുന്നു. തുടര്‍ന്നാണ് കൃത്യം നിര്‍വഹിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രമോദിനായി ചേവായൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page