സ്വാതന്ത്ര്യ ദിനാഘോഷം: അതിര്‍ത്തികളിലും ട്രെയിനുകളിലും ബസ് സ്റ്റാന്റുകളിലും പൊലീസ് പരിശോധന തുടങ്ങി; തന്ത്രപ്രധാന സ്ഥാപനങ്ങളും അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളും നിരീക്ഷണത്തില്‍

കാസര്‍കോട്: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മുന്നോടിയായി പൊലീസ് സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധന തിങ്കളാഴ്ച ആരംഭിച്ചു. സ്വാതന്ത്ര്യ ദിനാഘോഷ തലേന്ന് വരെ പരിശോധന തുടരും. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ക്കു പുറമെ ട്രെയിനുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍, തന്ത്ര പ്രധാന സ്ഥാപനങ്ങള്‍, എന്നിവിടങ്ങളിലും പ്രത്യേക പരിശോധനകളും നിരീക്ഷണവും ഏര്‍പ്പെടുത്തും. ലോഡ്ജുകളിലും വിശദമായ പരിശോധന നടത്തുമെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലും പൊലീസിന്റെ പരിശോധനയും നിരീക്ഷണവും ഉണ്ടാകും.
അതേ സമയം വിദ്യാനഗര്‍ മുനിസിപ്പല്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ ദിന പരേഡിന്റെ പരിശീലനം നടന്നുവരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

You cannot copy content of this page